കണ്ണീർ തുടക്കാൻ പെരിഞ്ചെല്ലൂരിൽ സംഗീതാരവമുയർന്നു

തളിപ്പറമ്പ്: പ്രളയദുരിതാശ്വാസത്തിലേക്ക് ഒരുകൈ സഹായം സമാഹരിക്കാൻ പെരിഞ്ചെല്ലൂർ സംഗീതസഭയുടെ വേദിയിൽ ചെന്നൈ പി. ഉണ്ണികൃഷ്ണൻ പാടിയപ്പോൾ നിറഞ്ഞുകവിഞ്ഞ ഹാളിൽ ഹർഷാരവം മുഴങ്ങി. കലയും കലാകാരനും സമൂഹത്തി​െൻറ കണ്ണീരൊപ്പാൻ നിർണായകമായ സ്വാധീനം ചെലുത്താൻ പ്രാപ്തരാണെന്ന് തെളിയിച്ച യത്നമായിരുന്നു വിജയ് നീലകണ്ഠൻ നേതൃത്വം വഹിക്കുന്ന സംഗീതസഭ തളിപ്പറമ്പിലെ സംഗീതപ്രേമികൾക്കായി ഒരുക്കിയത്. നവരാത്രി സംഗീതോത്സവത്തിന് പുറമെയാണ് പ്രളയദുരിത പരിഹാരയത്നമെന്നനിലയിൽ തളിപ്പറമ്പിൽ പ്രത്യേക സംഗീതപരിപാടി നടത്തിയത്. സമാഹരിച്ചത് മൂന്നുലക്ഷത്തോളം രൂപ. സംഗീതജ്ഞൻ ചെന്നൈ പി. ഉണ്ണികൃഷ്ണനും പക്കമേളക്കാരായ എടപ്പള്ളി അജിത്കുമാർ, പാലക്കാട് മഹേഷ് കുമാർ, കണ്ണൂർ സന്തോഷ് എന്നിവരും പ്രതിഫലം ദുരിതാശ്വാസത്തിന് നൽകി മാതൃകയായി. പി.വി. രാജശേഖരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ചെന്നൈ പി. ഉണ്ണികൃഷ്ണനിൽനിന്ന് ഡോ. കെ.ജെ. ദേവസ്യ തുക ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.