സഞ്ജിത്തിന് കലയും കളിയും ഒരുപോലെ

ചെറുവത്തൂർ: കയ്യൂർ ഞണ്ടാടിയിലെ വഴങ്ങും. വോളിബാൾ കോർട്ടിൽ തിളങ്ങുന്ന ഈ യുവാവ് ചിത്രകലയിലും വിസ്മയങ്ങൾ രചിക്കുകയാണ്. സഞ്ജിത്തി​െൻറ ചിത്രങ്ങളിപ്പോൾ വിശേഷാൽ ചടങ്ങുകളിൽ തരംഗമാണ്. പ്രദേശത്ത് വിവാഹങ്ങളോ പിറന്നാൾ പോലുള്ള ആഘോഷങ്ങളോ ഉണ്ടെങ്കിൽ വ്യത്യസ്തമായ സമ്മാനം ഒരുക്കുന്നതിനായി ആളുകൾ ഈ യുവാവിനെ തേടിയെത്തും. ആർക്കാണോ സമ്മാനം നൽകേണ്ടത് അവരുടെ ഫോട്ടോകൾ നൽകിയാൽ മനോഹരമായി സഞ്ജിത്ത്‌ വരച്ചുനൽകും. പേന, പെൻസിൽ എന്നിവ ഉപയോഗിച്ചാണ് വര. അടുത്ത കാലത്തായി സിമൻറ് പ്രതലത്തിലെ പ്രതിമ നിർമാണവും (റിലീഫ് ആർട്) ചെയ്തുവരുന്നു. ചിത്രകലയോ ശിൽപകലയോ സഞ്ജിത്ത്‌ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പിതാവ് എം. രാജൻ വരക്കുന്നത് കണ്ടാണ് സഞ്ജിത്തും ചിത്രകലയിൽ ഒരുകൈ നോക്കിയത്. ജില്ലയിലെ ശ്രദ്ധേയനായ വോളിബാൾ താരമാണ് അക്കൗണ്ടിങ് വിദ്യാർഥി കൂടിയായ ഈ ഇരുപത്തിരണ്ടുകാരൻ. ജില്ലക്കുവേണ്ടി യൂത്ത്, സീനിയർ വിഭാഗങ്ങളിൽ സംസ്ഥാന മത്സരത്തിൽ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. വീടിനോട് ചേർന്നുള്ള ഞണ്ടാടി തേജസ്വിനി ആർട്സ് ആൻഡ് സ്‌പോർട്സ് നൽകുന്ന പിന്തുണയാണ് കായിക രംഗത്തെ കരുത്ത്. കിനാനൂർ ചന്തു ഓഫിസർ മെമ്മോറിയൽ വോളിബാൾ അക്കാദമിയിൽനിന്നാണ് വോളിബാളിൽ ശാസ്ത്രീയ പരിശീലനം നേടിയത്. എം. രാജനും അമ്മ ലളിതയും സഹോദരൻ രഞ്ജിത്തും കലയിലും കളിയിലും പൂർണ പിന്തുണ നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.