'കേരള'​ത്തോടൊപ്പം ചിത്രകാരന്മാരും

കണ്ണൂർ: ഉയർത്തെഴുന്നേൽക്കാനൊരുങ്ങുന്ന നാടിന് നിറങ്ങളിലൂടെ പിന്തുണ നൽകി ചിത്രകാരന്മാർ. കേരള ചിത്രകല പരിഷത്തി​െൻറ നേതൃത്വത്തിൽ 50ഒാളം കലാകാരന്മാരാണ‌് പയ്യാമ്പലത്ത‌്‌ ഒത്തുചേർന്ന‌ത‌്. 'സ‌്റ്റാൻഡ‌് വിത്ത‌് കേരള ' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഹരീന്ദ്രൻ ചാലാട‌്, എബി എൻ. ജോസഫ‌്, ശശികുമാർ, വിനോദ‌് പയ്യന്നൂർ, സെൽവൻ മേലൂർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രങ്ങൾ എല്ലാം ഉൾപ്പെടുത്തി സെപ്റ്റംബർ ഒമ്പതിന‌് ടൗൺസ‌്ക്വയറിൽ ചിത്രപ്രദർശനം സംഘടിപ്പിക്കും. ചിത്രം വിറ്റുകിട്ടുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യുമെന്ന‌് പ്രസിഡൻറ് കേണൽ സുരേശൻ പറഞ്ഞു. പ്രളയത്തി​െൻറ ഭീകരതയും പ്രകൃതിയുടെ മനോഹാരിതയും പ്രകൃതിയെ സ‌്നേഹിക്കേണ്ടതി​െൻറ ആവശ്യകതയും വിളിച്ചുപറയുന്ന ചിത്രങ്ങൾ അക്രിലിക്കിൽ വിരിഞ്ഞു. ചെറുതും വലുതുമായ നൂറ‌ുകണക്കിന‌് കാൻവാസുകളിലാണ‌് ചിത്രങ്ങൾ വരച്ചത‌്. ചെറിയ കാൻവാസ‌് ഒരുക്കി പാവപ്പെട്ടവർക്ക‌ുകൂടി ചിത്രങ്ങൾ വാങ്ങാനും അവസരമൊരുക്കി. ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവരിൽ പലരും ചിത്രങ്ങൾ അയച്ചുകൊടുത്തു. ക്യാമ്പ‌് സന്ദർശിച്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പ്രളയബാധിത കേരളത്തി​െൻറ ചിത്രം വരച്ചുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.