ദുരിതാശ്വാസ നിധിയിലേക്ക്​ തുക നൽകി

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാങ്കോൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാർ ആഗസ്റ്റ് മാസത്തെ ശമ്പളം സംഭാവന നൽകി. ബാങ്കിലെ 17 ജീവനക്കാരുടെ ശമ്പളമാണ് പ്രളയബാധിതരുടെ പുനരധിവാസത്തിനായി നൽകിയത്. 3,35,025 രൂപയുടെ ചെക്ക് ബാങ്ക് സെക്രട്ടറി കെ.പി. രതി ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് കൈമാറി. ജീവനക്കാരായ പി.വി. പ്രഭാകരൻ, അബ്്ദുൽ സമീർ, രാജേഷ്, സുധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച 51 ലക്ഷം രൂപയും മന്ത്രിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.