ടിപ്പർ ലോറികളുടെ ഗതാഗത സമയം പുനഃക്രമീകരിച്ചു

കണ്ണൂർ: ജില്ലയിലെ റോഡുകളിലൂടെയുള്ള ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയക്രമം പുനഃക്രമീകരിച്ച് കലക്ടർ ഉത്തരവിട്ടു. രാവിലെ 8.30 മുതൽ 10വരെയും വൈകീട്ട് 3.30 മുതൽ അഞ്ചുവരെയുമാണ് പുതുക്കിയ സമയം. മാലിന്യം നീക്കാനായി ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടിപ്പർ ലോറികളെ സമയ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. ഇത്തരം വാഹനങ്ങൾക്ക് സമയനിയന്ത്രണത്തിൽ ഇളവ് നൽകണമെന്ന കണ്ണൂർ കോർപറേഷൻ സെക്രട്ടറിയുടെ അഭ്യർഥനയെ തുടർന്നാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.