കാസർകോട്: ഡാമുകൾ തുറന്നത് മുന്നറിയിപ്പ് നൽകിക്കൊണ്ടാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കാസർകോട് െഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാണാസുര സാഗർ തുറന്നുവിടുേമ്പാൾ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന വയനാട് ജില്ല കലക്ടറുടെ പ്രസ്താവന പദവിക്ക് യോജിച്ചതല്ല. വൈദ്യുതി മേഖലക്ക് 850 കോടി നഷ്ടമുണ്ടായി. ആയിരത്തോളം ട്രാൻസ്േഫാർമറുകൾ വെള്ളത്തിലായി. 10000 കണക്ഷനുകൾ തകരാറിലായി. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.