ബിരുദ പരീക്ഷകളുടെ അപേക്ഷാതീയതി നീട്ടി കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (സി.ബി.സി.എസ്.എസ്/ സി.സി.എസ്.എസ്- െറഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്- മേയ് 2018) പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഉത്തരക്കടലാസുകളുടെ പകർപ്പുകൾ എന്നിവക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രളയക്കെടുതികൾ പരിഗണിച്ച് സെപ്റ്റംബർ ആറ് വരെ നീട്ടി. നാലാം സെമസ്റ്റർ എം.എ ഹിന്ദി ഡിഗ്രി വാചാപരീക്ഷ നാലാം സെമസ്റ്റർ എം.എ ഹിന്ദി ഡിഗ്രി (സി.സി.എസ്.എസ്- െറഗുലർ/ സപ്ലിമെൻററി- മേയ് 2018) യുടെ വാചാപരീക്ഷ സെപ്റ്റംബർ മൂന്നിന് ഡിപ്പാർട്മെൻറ് ഒാഫ് ഹിന്ദി, നീലേശ്വരം കാമ്പസിൽ നടത്തും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ പഠന വകുപ്പുമായി ബന്ധപ്പെേടണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.