പകർച്ചവ്യാധി ഭീഷണിയിൽ നാട്​; ജാഗ്രത പാലിക്കണമെന്ന്​ മന്ത്രി

കണ്ണൂര്‍: പ്രളയത്തിന് പിന്നാലെയുണ്ടായ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പകര്‍ച്ചവ്യാധികള്‍ പിടിച്ചുനിര്‍ത്താന്‍ ആരോഗ്യ വകുപ്പ് മുൻകരുതലുകളെടുത്തിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ ബന്ധെപ്പടുന്നവർ മുൻകരുതലുകളെടുക്കണം. എലിപ്പനിയാണെന്ന് സംശയിക്കുന്നതിൽ തിരുവനന്തപുരത്തെ രണ്ടു മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രളയത്തിനു മുമ്പും സാധാരണ ഇൗ സീസണിൽ എലിപ്പനി റിേപ്പാർട്ട് ചെയ്യാറുണ്ട്. എന്നാൽ, പ്രളയം കൂടി കണക്കിലെടുത്ത് പ്രതിരോധ നടപടികൾ ഉൗർജിതമാക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പരിശോധനാ ഫലത്തിനു കാത്തുനിൽക്കാതെ ഉടൻ പ്രതിരോധ മരുന്ന് നൽകണം. പ്രതിരോധ മരുന്ന് കഴിക്കുന്നതില്‍ ആളുകള്‍ വൈമുഖ്യം കാണിക്കുന്നുണ്ട്. പനിയുള്ളവര്‍ പ്രതിരോധ മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. സ്വയം ചികിത്സ അരുത്. ഡോക്ടര്‍മാരും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ നിർദേശിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഗുളിക ഇല്ലെങ്കില്‍ ആശുപത്രികള്‍ രേഖരിക്കണം. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം -മന്ത്രി കൂട്ടിച്ചേർത്തു. എലിപ്പനിയെ കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നിവ വരാനും സാധ്യതയുണ്ട്. ഇത് തടയാനായി ആരോഗ്യ ജാഗ്രത കാമ്പയിന്‍ തുടരണം. ഫോഗിങ് ആവശ്യമുള്ള സ്ഥലങ്ങളില്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. കൊതുക് നിവാരണത്തിന് കൂട്ടായ പരിശ്രമം വേണം. പ്രളയബാധിത മേഖലയില്‍ 260ഓളം താല്‍ക്കാലിക ആശുപത്രികള്‍ രണ്ടു ദിവസത്തിനുള്ളിൽ ആരംഭിക്കാനായി. മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.