കണ്ണൂര്‍: ബീഡിത്തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ കണക്കിലെടുത്ത് തൊഴിലാളികൾക്ക് സ്വയംതൊഴിൽ പദ്ധതിയുമായി കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്. ബോർഡിലെ അംഗങ്ങളായ പതിനായിരത്തോളം തൊഴിലാളികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ അനുവദിച്ച വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 20 കോടി രൂപയുടെ പദ്ധതിയില്‍ പശു, ആട്, കോഴി, കാട തുടങ്ങിയവക്കായുള്ള ഫാമുകള്‍, ഗാര്‍മെൻറ് യൂനിറ്റ്, വെല്‍ഡിങ് യൂനിറ്റ്, ഫാന്‍സി ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, ചെറുകിട കച്ചവടങ്ങള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. 80 ശതമാനം സർക്കാറും 20 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്. ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും അംഗപരിമിതരായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുച്ചക്ര സൈക്കിളുമാണ് നല്‍കുന്നത്. മുഴുവന്‍ അപേക്ഷകളും സെപ്റ്റംബർ 10 മുതല്‍ കണ്ണൂർ തളാപ്പിലെ ക്ഷേമനിധി ഓഫിസില്‍ സ്വീകരിക്കും. ഫോൺ: 0497 2706133. വാര്‍ത്തസമ്മേളനത്തില്‍ കേരള ബീഡി-ചുരുട്ട് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സുനില്‍ തോമസ്, ഡയറക്ടർമാരായ കെ.എം. ശ്രീധരന്‍, ടി.പി. ശ്രീധരന്‍, റീജനൽ എക്സിക്യൂട്ടിവ് ഒാഫിസർ കെ. സജീവന്‍ എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.