സംഗമം പലിശരഹിത കൂട്ടായ്മ കാമ്പയിൻ

കണ്ണൂർ: 'സുരക്ഷ, സമൃദ്ധി, സ്വയംപര്യാപ്തത' സംഗമം പലിശരഹിത കൂട്ടായ്മ കാമ്പയി​െൻറ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ എൻ.ജി.ഒ ലീഡേഴ്സ് മീറ്റ് കണ്ണൂർ യൂനിറ്റി സ​െൻററിൽ നടന്നു. പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് മെംബർ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. ഈ മാസം 15 മുതൽ 30 വരെ നടക്കുന്ന പ്രചാരണ കാമ്പയിനിൽ അയൽക്കൂട്ട സംഗമങ്ങൾ, വിപണന മേളകൾ, സംരംഭകത്വ ശിൽപശാലകൾ, കലാ-കായിക മേളകൾ എന്നിവ നടത്താൻ തീരുമാനിച്ചു. 20 പുതിയ എൻ.ജി.ഒകളും 400 പുതിയ സംഗമം പലിശരഹിത അയൽക്കൂട്ടങ്ങളും രൂപവത്കരിക്കും. സി.പി. സമീർ, സി.കെ. ജുമാൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഒാഡിനേറ്റർ കെ.പി. ആദം കുട്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ല സെക്രട്ടറി അഷ്റഫ് ബായാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.