അഞ്ചരക്കണ്ടിയിൽ കെട്ടിടം തകർന്നു

അഞ്ചരക്കണ്ടി: ടൗൺ ജങ്ഷന് സമീപം കെട്ടിടം തകർന്നു. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. തട്ടാരി ജുമാമസ്ജിദിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തി​െൻറ ഒരു ഭാഗമാണ് തകർന്ന് റോഡിലേക്ക്‌ വീണത്. തലനാരിഴ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായത്. കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച കെട്ടിടമാണിത്. ശേഷിക്കുന്ന ഭാഗവും അപകട ഭീഷണിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.