കല്യാശ്ശേരി: ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമി രോഹിണി ആഘോഷ ഭാഗമായി കല്യാശ്ശേരി കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ അഞ്ച് മുതൽ നിർമാല്യ ദർശനവും തുടർന്ന് വിശേഷാൽ പൂജകളും നടക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ അഖണ്ഡ നാമജപവും ഉച്ചക്ക് അന്നദാനവും വൈകീട്ട് സംഗീതാർച്ചനയും രാത്രി 8.30ന് തായമ്പകയും രാത്രി 12ന് പ്രത്യേക പൂജയും നടക്കും. അരോളി വടേശ്വരം ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ രാവിലെ 6.30 മുതൽ സമൂഹ വിഷ്ണു സഹസ്ര നാമജപവും ഉച്ചക്ക് പ്രസാദ സദ്യയും വൈകീട്ട് വിശേഷാൽ പൂജകളും നടക്കും. അരോളി ചിറ്റോത്തിടം മതിലകം മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകളും പ്രത്യേക പരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.