മാഹി: മാഹി കോളജിൽ നടത്തിയ വിവിധ ബിരുദ പരീക്ഷകളുടെ മൂല്യനിർണയ അപാകത പരിഹരിക്കുക, ബിരുദ സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി കോളജ് സ്റ്റുഡൻറ്സ് ഫോറം ലഫ്. ഗവർണർ ഡോ. കിരൺ ബേദിക്ക് നിവേദനം നൽകി. ബിരുദ സർട്ടിഫിക്കറ്റുകൾ വർഷങ്ങളോളം വൈകിയാണ് ലഭിക്കുന്നതെന്നും ഇതിനാൽ ഉന്നത പഠനത്തിനും ജോലിക്കും അപേക്ഷിക്കാൻ പ്രയാസമുണ്ടാവുന്നതായും നിവേദനത്തിൽ പറയുന്നു. കമ്പ്യൂട്ടർ സയൻസിന് അടിയന്തരമായി അധ്യാപകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. അരവിന്ദ എസ്. ഗണേശ് ബാബു, എസ്.ആർ. സച്ചിൻ, എസ്. അഭിരാമി, ഹെറിൻ പ്രേം എന്നിവരാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.