രക്ഷാപ്രവർത്തകർക്ക് ആദരം

തലശ്ശേരി: പ്രളയദുരിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ തലശ്ശേരി ഗ്രീൻവിങ്സ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. തലശ്ശേരിയിൽ നിന്ന് പോയ തൊഴിലാളികളായ ഇ.പി. റഹീസ്, എ.കെ. റിയാസ്, ജാഫർ, സിയാദ്, ഫസൽ, ഫാറൂഖ്, ഹമീദ്, ജനമൈത്രി പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ച റെഡ്ക്രോസ് ട്രെയിനർ ശുഹൈബ് കായ്യത്ത്, സേവനരംഗത്ത് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്ലഡ് റിലീഫ് മെംബർ ഷറഫു കുേന്നാത്ത് എന്നിവരെയാണ് ആദരിച്ചത്. കേരള വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ. രാജീവ് രാഘവൻ, എ.പി. മഹമൂദ്, വി.കെ. ഹുസൈൻ, പാലക്കൽ സാഹിർ, എ.കെ. സക്കരിയ, അഡ്വ. കെ.കെ. ലത്തീഫ്, തഫ്ലിം മാണിയാട്ട്, ടി.പി. നൗഷാദ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഫസൽ എരഞ്ഞോളി, പി.കെ. സാദിഖ് എന്നിവർ സംസാരിച്ചു. പി. നൗഷാദ് സ്വാഗതവും പി.കെ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. ബഷീർ ടേസ്റ്റി, ടി.പി. ഷാനവാസ്, ഷംസു വടക്കുമ്പാട്, നൗഷാദ് പൊന്നകം, നൗഷാദ് ആലമ്പത്ത്, നാസർ കാഞ്ഞിരക്കുന്നത്ത്, ബറാക്കി ജലാൽ, മുല്ലേക്കായ, ചേരിക്കൽ ഫസൽ, ഹനീഫ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.