ഷമീമ ജമാലിനെ ആക്രമിച്ചവർക്കെതിരെ നടപടി വേണം -വനിത ലീഗ്

കണ്ണൂർ: വനിത ലീഗ് ജില്ല സെക്രട്ടറിയും പയ്യന്നൂർ നഗരസഭ കൗൺസിലറുമായ ഷമീമ ജമാലിനുനേരേ നടന്ന എസ്.എഫ്.ഐ ആക്രമണത്തിൽ വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. സാജിത ടീച്ചർ പ്രതിഷേധിച്ചു. സ്വന്തം വീട്ടിൽപോലും ഒരു ജനപ്രതിനിധിക്ക്, പ്രത്യേകിച്ച് ഒരു വനിതക്ക് രക്ഷയില്ലാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഷമീമയെ അവരുടെ വീട് വളഞ്ഞാണ് സി.പി.എം ക്രിമിനലുകളും എസ്.എഫ്.ഐ ഗുണ്ടകളും ആക്രമിച്ചത്. ഇതിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വനിത ലീഗ് ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.