പരിമിതികളെ തോൽപിച്ച് പ്രശാന്തിെൻറ ജീവകാരുണ്യം

അഞ്ചരക്കണ്ടി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വൈകല്യം ഒരു തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് ഓടത്തിൽ പീടികയിലെ ടി. പ്രശാന്തൻ. ജന്മനാ കാഴ്ചശേഷിയില്ലാത്ത പ്രശാന്തൻ ലോട്ടറി വിറ്റ് കിട്ടുന്ന വരുമാനത്തി​െൻറ വലിയൊരു പങ്കും അവശതയനുഭവിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി നൽകുകയാണ്. ഇതിനായി പ്രത്യേകം ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട് ഇദ്ദേഹം. മാതാവും രണ്ട് മക്കളും ഭാര്യാമാതാവും അടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് പ്രശാന്ത്. 90 ശതമാനത്തിലേറെ കാഴ്ച വൈകല്യമുള്ള പ്രശാന്ത് മറ്റുള്ളവരുടെ വേദനകളും ത‍​െൻറ വേദനകളായി കാണുന്നു. വരുമാനത്തി​െൻറ നല്ലൊരു ഭാഗം വൈകല്യം തളർത്തിയ ജീവിതങ്ങൾക്കായാണ് മാറ്റിവെക്കുന്നത്. വേങ്ങാട്, കുഴിമ്പാലോട് മെട്ട, കാഞ്ഞിരോട്, ഓടത്തിൽ പീടിക, കൂറൻറപീടിക എന്നിവിടങ്ങളിലെ അംഗപരിമിതരുടെ അഞ്ച് കുടുംബങ്ങൾക്ക് 25,000 രൂപ സഹായമായി നൽകിയിരിക്കുകയാണ് പ്രശാന്ത്. അഞ്ചരക്കണ്ടി പഞ്ചായത്ത് ഹാളിൽ നടന്ന സഹായ വിതരണത്തി​െൻറ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സുരേന്ദ്രൻ നിർവഹിച്ചു. ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ പി. സുരേശൻ, കൊയിലോടൻ മോഹനൻ, ടി. പ്രശാന്ത് എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം താഴെ കാവിന്മൂല, ചിറമ്മൽ പീടിക എന്നിവിടങ്ങളിലെ ഒരോ കുടുംബത്തിനും ആലക്കലിലെ രണ്ട് കുടുംബങ്ങൾക്കും 5000 രൂപ വീതം ധനസഹായം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.