അഡ്വ. ടി. നിസാര്‍ അഹമ്മദ്

കണ്ണൂർ: ജനതാദൾ എസ് ദേശീയ നിർവാഹക സമിതി അംഗവും പ്രമുഖ അഭിഭാഷകനുമായ കണ്ണൂർ പടന്നപ്പാലം പാമ്പൻകണ്ടി തോട്ടത്തിൽ അഡ്വ. ടി. നിസാർ അഹമ്മദ് (63) നിര്യാതനായി. ശനിയാഴ്ച രാവിലെ 10.30ഒാടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് താണ അഹമ്മദിയ ഖബര്‍സ്ഥാനിൽ. സോഷ്യലിസ്റ്റ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നിസാർ അഹമ്മദ് വിദ്യാർഥി ജനത സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡൻറ്, യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡൻറ്, ജനതാദൾ ജില്ല ജനറൽ സെക്രട്ടറി, പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറുതവണ കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡൻറായിരുന്നു. കേരള ബാർ ഫെഡറേഷൻ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, വർക്കിങ് പ്രസിഡൻറ്, റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി മെംബർ എന്നീ സ്ഥാനങ്ങളും വഹിച്ചു. പരേതനായ അബ്്ദുൽ അസീസി​െൻറയും തോട്ടത്തിൽ ആയിഷബിയുടെയും മകനാണ്. ഭാര്യ: ഇ. ഫായിദ. മക്കൾ: സജിൻ, ജിജിൻ (ഇരുവരും ദുൈബ). മരുമകൾ: ഡോ. നദീറ. സഹോദരങ്ങൾ: സൈബുന്നിസ, സാജിർ അഹമ്മദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.