കണ്ണൂർ: സാമൂഹികനീതി വകുപ്പിെൻറ നേതൃത്വത്തിൽ മദർ തെരേസ ജന്മദിനത്തോടനുബന്ധിച്ചുള്ള അനാഥ-അഗതി ദിനാചരണ പരിപാടി കോളയാട് അറയങ്ങാട് സ്നേഹഭവനിൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയ് അധ്യക്ഷതവഹിച്ചു. ഫാ. ജോസഫ് പൂവത്തോലിൽ പ്രഭാഷണം നടത്തി. കോളയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുരേഷ്കുമാർ, മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ, ജില്ല സാമൂഹികനീതി ഓഫിസ് സൂപ്രണ്ട് കെ. രാജീവൻ, അംഗൻവാടി സൂപ്പർവൈസർ കെ. ശോഭന, സ്കറിയ കളപ്പുരയ്ക്കൽ, ബ്രദർ സ്റ്റീഫൻ, ബ്രദർ സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.