നിയമന നിരോധനം ഏർപ്പെടുത്താനുള്ള നീക്കം എതിർക്കും - ഫെറ്റോ

കണ്ണൂർ: സംസ്ഥാന സർവിസ് മേഖലയിൽ പുതിയ നിയമനങ്ങളിൽ നിയന്ത്രണമേർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിൽ ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ (ഫെറ്റോ) ജില്ല പ്രസിഡൻറ് കെ.കെ. വിനോദ് കുമാർ പ്രതിഷേധിച്ചു. പ്രളയം വരുത്തിവെച്ച ദുരന്തത്തി​െൻറ പേരിൽ ചെലവ് ചുരുക്കണമെന്നും ബജറ്റിൽ വകകൊള്ളിച്ച പദ്ധതികളിൽ മാറ്റം വരുത്തുമെന്നും പറയുന്ന സർക്കാർ, മറുഭാഗത്ത് പുതിയ മന്ത്രിയെയും പരിവാരങ്ങളെയും നിയമിക്കുകയാണ്. ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്ന ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് നിയമന നിയന്ത്രണത്തോടെ സർക്കാർ സ്വീകരിക്കുന്നത്. റാങ്ക് പട്ടികയിലുള്ള മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം നൽകി സർവിസ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഫെറ്റോ നേതൃത്വം നൽകുമെന്നും കെ.കെ. വിനോദ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.