പാനൂർ: പത്തു വർഷത്തിലേറെയായി ജോലി ചെയ്യുന്ന പാനൂർ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടതായി പരാതി. ജോലി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് പുറത്താക്കപ്പെട്ട ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തി. കെ.വി.ഗീത, കെ.വി.മഹിജ, വി.വി. ബിഗിന എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പുറത്താക്കപ്പെട്ട കാര്യം അറിയുന്നതെന്ന് ഇവർ പറഞ്ഞു. കോടതിയെ സമീപിക്കാൻ, രേഖാമൂലം പുറത്താക്കിയതായുള്ള ഉത്തരവ് നൽകാൻ ആവശ്യപ്പെട്ടെങ്കിലും മെഡിക്കൽ ഓഫിസർ നൽകിയില്ല. ഈ സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. ഉച്ചയോടെ മെഡിക്കൽ ഓഫിസർ ഉത്തരവ് നൽകിയതിനെതുടർന്ന് സമരം അവസാനിപ്പിച്ചു. അതേസമയം, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടതെന്ന് മെഡിക്കൽ ഓഫിസർ ഡോ. അനിൽ കുമാർ പറഞ്ഞു. മതിയായ യോഗ്യതയില്ലാത്ത സാഹചര്യത്തിൽ പ്രത്യേക ഇൻറർവ്യൂ നടത്തിയാണ് ഇവരെ നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.