വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്ന നേതാവ്​

കണ്ണൂർ: ചൊവ്വ ഹൈസ്കൂളിൽ വിദ്യാർഥി ആയിരിക്കുേമ്പാഴാണ് നിസാർ അഹമ്മദ് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാവുന്നത്. സംഘടനാ കോൺഗ്രസി​െൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്.ഒവി​െൻറ ജില്ല സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ച നിസാർ അഹമ്മദ് കണ്ണൂർ എസ്.എൻ കോളജിലെ ആദ്യെത്ത കെ.എസ്.യു ഇതര ചെയർമാൻ കൂടിയായിരുന്നു. യുവജനതയുടെ ആദ്യെത്ത സംസ്ഥാന പ്രസിഡൻറ്, ജനത പാർട്ടി ജില്ല പ്രസിഡൻറ്, ജനതാദൾ സംസ്ഥാന സെക്രട്ടറി, ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച നിസാർ അഹമ്മദ് മുൻ പ്രധാനമന്ത്രിമാരായ മൊറാർജി ദേശായി, വി.പി. സിങ്, എസ്. ചന്ദ്രശേഖരൻ, ഐ.കെ. ഗുജ്റാൾ എന്നിവരുടെ പ്രസംഗങ്ങൾ നിരവധിതവണ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സംഘടനാ കോൺഗ്രസ്, ജനത പാർട്ടി, ജനതാദൾ, ജനതാദൾ (എസ്) എന്നിവയുടെ ദേശീയ നേതാക്കളൊക്കെ കേരളത്തിൽ എത്തുേമ്പാൾ അവരുടെയൊക്കെ പ്രസംഗം പരിഭാഷ ചെയ്യാറുള്ളത് നിസാർ അഹമ്മദാണ്. അശോക്മേത്ത മുതൽ ഡാനിഷ് അലി വരെയുള്ള നേതാക്കളുടെ പ്രസംഗം പരിഭാഷെപ്പടുത്തുന്നതിൽ പ്രത്യേക കഴിവുതന്നെ നിസാർ അഹമ്മദ് പ്രകടിപ്പിച്ചിരുന്നു. എസ്. ചന്ദ്രശേഖരൻ, സുരേന്ദ്രമോഹൻ, പിണറായി വിജയൻ എന്നീ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. പിണറായി വിജയൻ അസുഖബാധിതനായ നിസാർ അഹമ്മദിനെ ഇൗയിടെ വീട്ടിൽ സന്ദർശിച്ചിരുന്നു. നല്ലൊരു സംഘാടകെനയും പരിഭാഷകനെയുമാണ് കണ്ണൂരിന് നഷ്ടമായത്. 1979 മുതൽ കണ്ണൂർ കോടതികളിൽ അറിയെപ്പടുന്ന അഭിഭാഷകരിൽ മുൻനിരയിലായിരുന്നു ഇദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.