പ്രളയബാധിതർക്ക് കല്യാശ്ശേരി സ്കൂളി​െൻറ കൈത്താങ്ങ്

കല്യാശ്ശേരി: ദുരിതബാധിതർക്കായി കല്യാശ്ശേരി സൗത്ത് യു.പി സ്കൂൾ പി.ടി.എയും വിദ്യാർഥികളും സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റ് ശേഖരിച്ച പഠനോപകരണങ്ങളും കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, മാങ്ങാട്ടുപറമ്പ് കെ.എ.പി അധികൃതരെ സഹായങ്ങൾ ഏൽപിച്ചു. പഞ്ചായത്ത് മെംബർ കെ. ഭാർഗവൻ, പി.ടി.എ പ്രസിഡൻറ് വി.വി. ഉപേന്ദ്രൻ, പ്രധാനാധ്യാപിക കെ. ജയശ്രീ, സ്റ്റാഫ് സെക്രട്ടറി എം.പി. സജിത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.