മത്സ്യത്തൊഴിലാളികളെ പ്രവാസി കൂട്ടായ്‌മ ആദരിച്ചു

കണ്ണൂർ സിറ്റി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കണ്ണൂരിൽ നിന്നുള്ള സഹായപ്രവാഹം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ. ഈയൊരു നന്മ നിലനിർത്താൻ തുടർന്നും കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയിലെ കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മാപ്പിളബേ ഹാർബറിൽ സംഘടിപ്പിച്ച പൗരസ്വീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിമിഷങ്ങൾകൊണ്ട് 45 യാനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇവിടെനിന്ന് അയച്ചു. അതിസാഹസിക ദൗത്യത്തിന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവന്നു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ അവരോട് നന്ദി പറയാൻ വാക്കുകളില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു. കെ.സി.പി.കെ പ്രസിഡൻറ് ടി.കെ. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി മുഹമ്മദ് റുഷ്‌ദി, എസ്.വി. ഫസൽ, കെ.പി. രവീന്ദ്രൻ, ഫാ. ദേവസ്സി ഈരത്തറ, സിറ്റി ജുമാമസ്ജിദ് ഖത്തീബ് ശാഹുൽ ഹമീദ് മൗലവി, മഹേഷ് ചന്ദ്ര ബാലിഗ, ബി.വി. അബ്ദുറഹ്മാൻ, എം.വി. ആസാദ്, സി.എച്ച്. അഷ്‌റഫ്, ജോഫിൻ ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.