കണ്ണൂർ: കേരളത്തിലെ ഏതെങ്കിലുമൊരു പണ്ഡിതെൻറയോ ഇസ്ലാമിക പണ്ഡിതസഭയുടെയോ അംഗീകാരമോ പിൻബലമോ ഇല്ലാത്ത വേങ്ങാട് ത്വരീഖത്ത് കേന്ദ്രം അടച്ചുപൂട്ടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ വിശ്വാസികൾ പോകുന്നതിലും ചടങ്ങുകളിൽ പെങ്കടുക്കുന്നതിലും ജാഗ്രത പാലിക്കണം. ത്വരീഖത്തിെൻറ മറവിൽ നടക്കുന്ന നീചപ്രവൃത്തികളും അനാചാരങ്ങളും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നത് അപകടകരമാണെന്ന് കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ അഹ്മദ് ബഷീർ ഫൈസി മാണിയൂർ, ബഷീർ അസ്അദി നമ്പ്രം, ജലീൽ ഹസനി കുപ്പം, അസ്ലം മാസ്റ്റർ പടപ്പേങ്ങാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.