അഞ്ചരക്കണ്ടി: മെഡിക്കൽ പ്രവേശനപരീക്ഷയിൽ മെറിറ്റ് അടിസ്ഥാനത്തിൽ യോഗ്യത നേടിയ കിലാലൂരിലെ കണിയാെൻറവളപ്പിൽ പ്രകാശെൻറ മകൻ കെ.വി. വിഷ്ണുവിനെ വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് ചക്കരക്കല്ല് ബ്ലോക്ക് സെക്രട്ടറിയുമായ സുരേഷ്ബാബു തണ്ടാരത്തും പ്രവർത്തകരും വിഷ്ണുവിനെ വീട്ടിലെത്തി അനുമോദിച്ചു. വി.വി. മുകുന്ദൻ പൊന്നാടയും കെ.വി. കുഞ്ഞിരാമൻ നായർ മൊമേൻറായും നൽകി. സി.കെ. അഭിലാഷ് അധ്യക്ഷതവഹിച്ചു. പി.വി. ദിനേശ്ബാബു, പി.വി. രാമചന്ദ്രൻ, പടുവിലാട്ട് പുരുഷോത്തമൻ, നിഖിലേഷ്, ആശ്രയ് അരവിന്ദ്, കെ.വി. ഷാജു കിലാലൂർ, നിജേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.