എലിപ്പനി: ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

കേളകം: എലിപ്പനിയുടെ കാര്യത്തില്‍ ഭീതി വേണ്ടെങ്കിലും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൃഗങ്ങള്‍ വഴിയാണ് രോഗം പടരുക എന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളും കന്നുകാലികളുള്ളവരും ഇറച്ചിവ്യാപാരികളും പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണം. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലുള്ള ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം അഞ്ചുമിനിറ്റെങ്കിലും തിളപ്പിക്കണം. പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിപ്പോലും മലിനജലത്തിലിറങ്ങരുത്. മുറിവില്ലെങ്കിലും കൂടുതല്‍നേരം മലിനജലത്തില്‍ നില്‍ക്കരുത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.