എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അക്രമം അപലപനീയം

കണ്ണൂർ: തായിനേരി ഹൈസ്കൂളിലുണ്ടായ എസ്.എഫ്.ഐ ആക്രമണവും അതേതുടർന്ന് വാർഡ് കൗൺസിലർ ഷമീമയുടെ വീടിന് നേരെയും കൗൺസിലർക്ക് നേരെയും എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി റഹീസ് രാമന്തളി, പ്രവർത്തകൻ ഷമ്മാസ് എന്നിവർക്ക് നേരെയും നടന്ന ഡി.വൈ.എഫ്.ഐ ഗുണ്ട ആക്രമണവും അപലപനീയമാണെന്ന് ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ലയും പ്രസ്താവനയിൽ പറഞ്ഞു. പ്രകോപനമില്ലാതെയാണ് സ്കൂളിൽ എം.എസ്.എഫ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇതി​െൻറ തുടർച്ചയെന്നോണമാണ് വാർഡ് കൗൺസിലറും വനിത ലീഗ് ജില്ല സെക്രട്ടറിയുമായ ഷമീമ ജമാലി​െൻറ വീട് ആക്രമിക്കുകയും കൗൺസിലർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തത്. ജനപ്രതിനിധിയായ വനിതക്ക് പോലും വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ആക്രമണത്തിന് സി.പി.എം നേതൃത്വം മറുപടി പറയണം. പ്രദേശത്ത് നിരന്തരം കുഴപ്പമുണ്ടാക്കുന്ന സി.പി.എം ഗുണ്ടാസംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.