തായിനേരി എസ്.എ.ബി.ടി.എം സ്കൂളിൽ സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

പയ്യന്നൂർ: തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലുണ്ടായ സംഘർഷത്തിൽ അേഞ്ചാളം പേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുസ്ലിംലീഗ് വനിത കൗൺസിലറെ വീട് വളഞ്ഞ് ആക്രമിച്ചതായി പരാതി. പരിക്കേറ്റ കൗൺസിലറും മകനും ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാലയത്തിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരായ കെ. നവനീത്, ഇ. അനുരാഗ് എന്നിവർ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. നാളുകളായി സ്കൂളിൽ സംഘർഷം നിലനിൽക്കുകയാണ്. ഇതിനിടയിലാണ് ശനിയാഴ്ച വീണ്ടും സംഘർഷം അരങ്ങേറിയത്. രാവിലെ സ്കൂളിലെത്തിയ എം.എസ്.എഫ് വിദ്യാർഥികളായ മുഹമ്മദ് ഷഹബാസിനെയും അഹമ്മദിനെയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചുവത്രെ. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാലയത്തിനു മുന്നിൽ സ്ഥാപിച്ച കൊടിമരം കഴിഞ്ഞദിവസം എം.എസ്.എഫ് പ്രവർത്തകർ പച്ച പെയിൻറടിച്ചുവെന്നും ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പുറമെനിന്നുള്ള സംഘം പ്രവർത്തകരെ മർദിച്ചതെന്നും എസ്.എഫ്.ഐ ആരോപിച്ചു. പരിക്കേറ്റ പയ്യന്നൂർ നഗരസഭ തായിനേരി 33ാം വാർഡ് കൗൺസിലർ എം.കെ. ഷമീമ (44), മകനും തായിനേരി എസ്.എ.ബി.ടി.എം സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് ഷഹബാസ് (19), മറ്റൊരു വിദ്യാർഥിയായ മുഹമ്മദ് സുഫൈദ് (17) എന്നിവരെയാണ് പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷമീമയെയും മകൻ മുഹമ്മദ് ഷഹബാസിനെയും സി.പി.എം പ്രവർത്തകൻ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈസമയം സംഭവം കണ്ട് തടയാൻ ശ്രമിച്ച ഷമീമയുടെ സഹോദരി സുബൈദക്ക് നേരെയും അക്രമികൾ ൈകയേറ്റം നടത്തുകയും അശ്ലീലഭാഷയിൽ ചീത്ത പറയുകയും ചെയ്തതായി പരാതിയുണ്ട്. ഈ അക്രമസംഭവങ്ങൾ നടക്കുമ്പോൾ സ്ഥലത്ത് പൊലീസ് സംഘമുണ്ടായെങ്കിലും അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് നേതാക്കൾ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുസ്ലിംലീഗ് വനിത കൗൺസിലറെ സന്ദർശിച്ചു. പയ്യന്നൂർ മേഖലയിൽ സി.പി.എം അഴിഞ്ഞാടുകയാണെന്നും ഇവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല എന്നിവർ പ്രതിഷേധിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം എം. നാരായണൻകുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ, ബ്ലോക്ക് പ്രസിഡൻറ് ഡി.കെ. ഗോപിനാഥ്, മണ്ഡലം പ്രസിഡൻറ് കെ. ജയരാജ്, നഗരസഭ പ്രതിപക്ഷനേതാവ് പി.പി. ദാമോദരൻ, മുസ്ലിംലീഗ് നേതാക്കളായ എസ്.എ. ഷുക്കൂർ ഹാജി, എം. അബ്ദുല്ല, വി.കെ.പി. ഇസ്മായിൽ, കോച്ചൻ ലത്തീഫ്, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി സജീർ ഇഖ്ബാൽ എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.