കണ്ണൂർ: പയ്യന്നൂർ നഗരസഭാംഗം എ.കെ. ഷമീമയെയും മകൻ ഷഹബാസിനെയും വീട്ടിൽ കയറി ആക്രമിച്ച സി.പി.എം നടപടി കഴിഞ്ഞ കാലങ്ങളിൽ പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും നടത്തിയ ന്യൂനപക്ഷവേട്ടയുടെ തുടർച്ചയുടെ തെളിവാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. ഷമീമയുടെ മകെൻറ സുഹൃത്തായ സുഹൈലിനെയും ആക്രമിച്ചു. പൊലീസ് നോക്കിനിൽക്കുമ്പോഴാണ് ഈ അതിക്രമങ്ങൾ സി.പി.എം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു മാസംമുമ്പാണ് മറ്റൊരു നഗരസഭാംഗത്തിെൻറയും വീട്ടിൽ ഇതുപോലെ അതിക്രമങ്ങൾ നടന്നത്. ജനപ്രതിനിധികൾക്കുപോലും പയ്യന്നൂരിൽ രക്ഷയില്ലാതായി. സി.പി.എമ്മിെൻറ ക്രിമിനൽസംഘത്തെ നിലക്കുനിർത്താൻ പൊലീസ് തയാറാവണം. ഷമീമയുടെ വീട്ടിൽ കയറി ആക്രമിച്ചവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കാൻ പൊലീസ് തയാറാകണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.