തളിപ്പറമ്പ്: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ വികസന ഭീകരവാദത്തിനെതിരെ ജില്ലയിലെ പരിസ്ഥിതി സംരക്ഷണ സമര സംഘടനകളെ ഏകോപിപ്പിക്കാൻ വയൽക്കിളി ഐക്യദാർഢ്യ സമിതി ആലോചന യോഗത്തിൽ തീരുമാനം. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രളയാനന്തര കേരളത്തിെൻറ നിർമിതിയിൽ പരിസ്ഥിതി സൗഹൃദപരവും ജനകീയവും കോർപറേറ്റ് വിരുദ്ധവുമായ നിലപാട് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂവെന്ന് തളിപ്പറമ്പിൽ ചേർന്ന ജില്ലയിലെ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ല പരിസ്ഥിതി സംരക്ഷണ സംയുക്ത സമരസമിതിക്ക് യോഗത്തിൽ രൂപം നൽകി. ഡോ. ഡി. സുരേന്ദ്രനാഥ് ചെയർമാനും നോബിൾ പൈകട കൺവീനറും ആയി പുതിയ സമിതിയും രൂപവത്കരിച്ചു. ഈ സമിതിയുടെ നേതൃത്വത്തിൽ, നവകേരള നിർമിതി പരിസ്ഥിതി സൗഹൃദപരമാക്കണമെന്ന് ആവശ്യപ്പെട്ട് തുടർപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. നിഷാന്ത് പരിയാരം, നോബിൾ പൈകട, കെ. സുനിൽ കുമാർ, സൈനുദ്ദീൻ നിടുവാലൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.