വിവാഹവേദിയിൽനിന്ന് ഒരുലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

പയ്യന്നൂർ: കാങ്കോലിൽ വിവാഹസൽക്കാര വേദിയിൽനിന്ന് വധൂവരന്മാർ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കാങ്കോൽ കുന്നുമ്പ്രം സീഡ് ഫാമിന് സമീപം താമസിക്കുന്ന കെ. ഇന്ദിര ടീച്ചറുടെയും പരേതനായ കെ.പി. ബാലഗോപാല​െൻറയും മകൻ ഡോ. കെ.പി. അജിത്കുമാറി​െൻറയും തലശ്ശേരിയിലെ മനോജ്-ലസിത ദമ്പതികളുടെ മകൾ ഡോ. അലീനയുടെയും വിവാഹവേദിയാണ് സഹജീവിസ്േനഹത്തി​െൻറ കൂടി വേദിയായത്. ഒരുലക്ഷം രൂപ സി. കൃഷ്ണൻ എം.എൽ.എക്ക് കൈമാറി. ഇവരുടെ വിവാഹം കണ്ണൂരിലാണ് നടന്നത്. കാങ്കോലിലെ വര​െൻറ വീട്ടിൽ നടന്ന വിവാഹസൽക്കാര ചടങ്ങിലാണ് തുക കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡൻറ് എം.ടി.പി. നൂറുദ്ദീൻ, കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ, അംഗം സി. രമേശൻ തുടങ്ങിയവർ സംബന്ധിച്ചു. കാങ്കോൽ കുന്നുംപുറം പുരുഷ സ്വയംസഹായ സംഘവും ദുരിതാശ്വാസ നിധിയിലേക്ക് തുക സി. കൃഷ്ണൻ എം.എൽ.എക്ക് കൈമാറി. ഭാരവാഹികളായ കെ.എം. ബാബു, വിനോദ് കുമാർ, പി.സി. രാജീവൻ, സി. രമേശൻ, പി. രഘുനാഥ് എന്നിവർ പങ്കെടുത്തു. പയ്യന്നൂർ കാപ്പാട്ടു കഴകം ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സി. കൃഷ്ണൻ എം.എൽ.എക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.