ശ്രീകണ്ഠപുരം: വിദ്യാർഥിനിയുടെ ബിരുദ ഓൺലൈൻ അപേക്ഷ തിരുത്തി സ്വാശ്രയ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അധ്യാപകെൻറ അറസ്റ്റ് ഹൈകോടതി ഒരു മാസത്തേക്ക് വിലക്കി. തേർത്തല്ലിയിലെ കുറുപ്പംപറമ്പിൽ ജോസഫിെൻറ മകൾ സൂസൻ ജോസഫിെൻറ പരാതിയിലാണ് ശ്രീകണ്ഠപുരം പൊലീസ് കഴിഞ്ഞ മാസം കോളജ് അധികൃതർക്കെതിരെ കേസെടുത്തിരുന്നത്. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിലെ സ്വാശ്രയ വിഭാഗത്തിലെ അധ്യാപകനാണ് തട്ടിപ്പിനുപിന്നിലെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇയാൾ ഹൈകോടതിയെ സമീപിച്ചു. എന്നാൽ, മുൻകൂർ ജാമ്യം നൽകിയില്ല. പകരം ഒരു മാസം വരെ അധ്യാപകനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിക്കുകയായിരുന്നു. വിദ്യാർഥിനി ബി.എ ഹിന്ദി പ്രവേശത്തിനായി ഓൺലൈൻ വഴി വിവിധ കോളജുകളിൽ അപേക്ഷ നൽകിയിരുന്നു. സീറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിലെ സ്വാശ്രയ വിഭാഗത്തിൽ വിദ്യാർഥിനി താൽക്കാലിക പ്രവേശനം നേടി. അതിനിടെ എളേരിത്തട്ട് ഗവ. കോളജിൽ പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ ശ്രീകണ്ഠപുരം കോളജിലെ സ്വാശ്രയ സീറ്റ് ഒഴിയുമെന്നും പെൺകുട്ടി സൂചന നൽകി. അതിനിടെ വിദ്യാർഥിനിയുടെ ഓൺലൈൻ അപേക്ഷ ആരോ പിൻവലിച്ചു കളയുകയായിരുന്നു. തുടർന്ന് സർക്കാർ സീറ്റിൽ പഠിക്കാനുള്ള അവസരം നഷ്ടമായെന്നും ഭാവി ആശങ്കയിലാണെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കാണിച്ചാണ് വിദ്യാർഥിനി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകെൻറ പങ്ക് തെളിഞ്ഞത്. ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ്, എസ്.ഐ സി. പ്രകാശൻ എന്നിവരാണ് കേസന്വേഷിക്കുന്നത്. കോളജിലെ കമ്പ്യൂട്ടറും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്ത് ഐ.ടി വിദഗ്ധരുടെയും സൈബർ സെല്ലിെൻറയും സഹായത്തോടെ പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.