താവം റെയിൽവേ മേൽപാലം പത്തു ദിവസത്തിനകം തുറന്നേക്കും

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ നിർമാണം പൂർത്തീകരിച്ച താവം റെയിൽവേ മേൽപാലം പത്ത് ദിവസത്തിനകം തുറന്നേക്കും. പാലം അടിയന്തരമായി ഗതാഗതയോഗ്യമാക്കുന്നതിന് അന്തിമഘട്ട ജോലികൾ തിരക്കിട്ട് പൂർത്തീകരിക്കുകയാണ് അധികൃതർ. താവം റെയിൽവേ ലെവൽേക്രാസ് വഴിയുള്ള യാത്രയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലാണ് കഴിയുന്നത്ര വേഗത്തിൽ മേൽപാലം വഴി ഗതാഗതം അനുവദിക്കാനുള്ള നീക്കം. 118 കോടി രൂപ ചെലവഴിച്ച് നിർമിച്ച പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ 13.5 കോടി രൂപ ചെലവഴിച്ചാണ് താവം റെയിൽവേ മേൽപാലം നിർമിച്ചത്. 22.5 കോടി രൂപയാണ് പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിനായി ചെലവഴിച്ചത്. താവം റെയിൽവേ മേൽപാലത്തിൽ വിളക്കുകൾ, ദിശാസൂചക ബോർഡുകൾ എന്നിവ സ്ഥാപിക്കുന്ന ജോലികളും റോഡിൽ ആവശ്യമായ ലൈനുകൾ വരക്കുന്ന ജോലികളുമാണ് അവശേഷിച്ചിരുന്നത്. 26 വിളക്കുകൾ സാഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ലൈൻ വരക്കുന്ന ജോലികളും റിഫ്ലക്റ്റർ സ്ഥാപിക്കുന്ന ജോലികളുമാണ് അവേശഷിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ഇതു പൂർത്തീകരിക്കും. ഇതിനിടെ, പൂർത്തീകരിച്ച പാലവും പ്രദേശവും പരിശോധിച്ച ലോകബാങ്ക് അധികൃതർ രണ്ട് സ്പാനുകൾക്കിടയിൽ റീ ടാറിങ് ഉൾെപ്പടെയുള്ള ചില അനുബന്ധ ജോലികൾ നിർദേശിച്ചതിനാൽ രണ്ട് ദിവസത്തിനുള്ളിൽ ഇവ കൂടി പൂർത്തീകരിക്കും. ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് അടിയന്തര ജോലികൾക്കുള്ള നിർദേശങ്ങൾ നൽകി. സെപ്റ്റംബർ പത്തിനുമുമ്പ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.