മട്ടന്നൂര്‍: പ്രകൃതിരമണീയത, ഭൂപ്രകൃതി, കാലാവസ്ഥ, സൗന്ദര്യം എന്നീ ഘടകങ്ങളില്‍ രാജ്യത്തെ മികച്ച വിമാനത്താവളമാണ് മട്ടന്നൂരിലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളമെന്ന് ഇന്‍സ്ട്രുമെൻറ് ലാൻഡിങ് സിസ്റ്റം കാലിബ്രേഷന്‍ വിമാന പൈലറ്റ് ക്യാപ്റ്റന്‍ സന്ദീപ് കശ്യപ്. വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെൻറ് ലാൻഡിങ് സിസ്റ്റത്തിെൻറ (ഐ.എല്‍.എസ്) കാലിബ്രേഷന്‍ പരിശോധനക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിമാനത്താവളത്തിലേയും കാലിബ്രേഷന്‍ പരിശോധന ഏറ്റവും വിഷമമേറിയതാണ്. വെള്ളിയാഴ്ചത്തെ പരിശോധനയില്‍ തങ്ങള്‍ പൂര്‍ണതൃപ്തരാണ്. ഫൈനല്‍ പരിശോധന ശനിയാഴ്ച നടക്കും. ചില ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കേണ്ടിവന്നേക്കാമെങ്കിലും വിമാനത്താവളം പൂര്‍ണസജ്ജമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അസി. ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ എല്‍.എം. പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.