മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെൻറ് ലാൻഡിങ് സിസ്റ്റത്തിെൻറ (ഐ.എല്‍.എസ്) കാലിബ്രേഷന്‍ പരിശോധനക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബി-350 ഇടത്തരം വിമാനം മണിക്കൂറുകളോളം വിമാനത്താവളത്തിനുചുറ്റും വട്ടമിട്ടുപറന്നു. ടെര്‍മിനല്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആറു കിലോമീറ്റര്‍ ചുറ്റളവില്‍ അയ്യായിരത്തോളം അടി ഉയരത്തിലാണ് തുടക്കത്തില്‍ വിമാനം പറന്നത്. തുടര്‍ന്ന് വ്യാപ്തി വര്‍ധിപ്പിച്ച് ക്രമേണ താഴ്ന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും കിഴക്കന്‍ മലയോരമേഖലയിലും വിമാനം വട്ടമിട്ടുപറന്നു. ക്യാപ്റ്റന്‍ സന്ദീപ് കശ്യപാണ് വിമാനം നിയന്ത്രിച്ചത്. എയര്‍പോര്‍ട്ട് ഇന്ത്യ അസി. ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ എല്‍.എം. പ്രസാദിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ഐ.എല്‍.എസ് പരിശോധന നടത്തിയത്. തുടക്കംമുതല്‍ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടുവെങ്കിലും വൈകീട്ട് കാലാവസ്ഥക്ക് മാറ്റം സംഭവിച്ചതോടെ 6.10ന് വിമാനം തിരിച്ചിറങ്ങി. കാലിബ്രേഷന്‍ പരിശോധന ശനിയാഴ്ച വീണ്ടും തുടരും. വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഐ.എല്‍.എസ് പരിശോധന. അവസാനവട്ട പരിശോധന പൂര്‍ത്തിയായാല്‍ ശനിയാഴ്ച വൈകീേട്ടാടെ വിമാനം ഡല്‍ഹിയിലേക്ക് തിരിക്കും. അന്തരീക്ഷ വിജ്ഞാനവിഭാഗം ഉദ്യോഗസ്ഥര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിനായി പുണെ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് സംഘമെത്തുക. കാറ്റ്, മഴ, വെയില്‍, ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ രേഖപ്പെടുത്തുന്ന നിരീക്ഷണ ഉപകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.