ട്രെയിനിൽനിന്ന്​ വീണ് യുവതിക്ക് പരിക്ക്

തൃക്കരിപ്പൂർ: ട്രെയിനിൽ നിന്നുവീണ് യുവതിക്ക് പരിക്കേറ്റു. പയ്യന്നൂർ കുന്നരു സ്വദേശി അശ്വതിക്കാണ് (18) പരിക്കേറ്റത്. വെള്ളിയാഴ്‌ച സന്ധ്യയോടെ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. കണ്ണൂർ-ചെറുവത്തൂർ പാസഞ്ചറിൽ പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ വിട്ടയുടനെ വാതിൽക്കൽ നിന്ന് ഒന്നാം ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട പരിസരവാസികൾ ഉടൻ യുവതിയെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാലി​െൻറ എല്ല് പൊട്ടിയതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് പാസഞ്ചർ ട്രെയിൻ പത്തുമിനിറ്റോളം നിർത്തിയിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.