ചൊക്ലി: പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ആഞ്ജനേയ സേവാകേന്ദ്രം, സേവാഭാരതി അണിയാരം എന്നിവ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും സേവാഭാരതി പാനൂർ യൂനിറ്റിന് കൈമാറി. ചടങ്ങ് ആർ.എസ്.എസ് പാനൂർ ഖണ്ഡ സഹസംഘചാലക് ടി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. നാണു മാസ്റ്റർക്ക് സി.പി. രാജീവൻ ഉൽപന്നങ്ങൾ കൈമാറി. സേവാഭാരതി പാനൂർ യൂനിറ്റ് സെക്രട്ടറി ബിജു പാലക്കൂൽ, രാഹുൽ കൊയപ്പാൾ, അരുൺ മോഹൻ എന്നിവർ സംസാരിച്ചു. അണിയാരം ഗുരുദേവ കൾചറൽ ആൻഡ് എജുക്കേഷനൽ സൊസൈറ്റിയുടെയും ഗുരുദേവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറയും നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി. ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചാണ് തുക നൽകിയത്. തുക പാനൂർ സി.ഐ വി.വി. ബെന്നിക്ക് കൈമാറി. റിനീഷ് ബാബു, രമേഷ് ബാബു മാസ്റ്റർ, രാഹുൽ മാവിലോത്ത്, വട്ടപ്പറമ്പത്ത് ബാലൻ, മുല്ലേരി അനീഷ്, കൊയപ്പാൾ സന്തോഷ് എന്നിവർ പങ്കെടുത്തു. ചൊക്ലിയിലെ ഗുരുകുലം എൽ.പി സ്കൂൾ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് വിനീഷ്, പ്രധാനാധ്യാപിക പ്രിയദർശിനി എന്നിവർ ചേർന്ന് തുക ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷിന് കൈമാറി. പ്രസീത പ്രകാശൻ, പി.കെ. മോഹനൻ മാസ്റ്റർ, പി.വി. ബാബു, ആർ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. താഴെ പൂക്കോം നിത്യ ഫിഷ് മാർക്കറ്റിലെ ഒരു ദിവസ വരുമാനമായ അറുപതിനായിരം രൂപ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എക്ക് കൈമാറി. സ്വാമി ദാസൻ, വി.പി. നിത്യൻ എന്നിവർ സംസാരിച്ചു. മേനപ്രം ആണ്ടി പീടികയിലെ ചതയദിനാഘോഷം ഒഴിവാക്കി ശേഖരിച്ച തുക കെ.വി.രാജൻ, എം.എൽ.എക്ക് കൈമാറി. കുറ്റിയിൽപീടിക ഭഗത്സിങ് കലാകായിക സാംസ്കാരിക കൂട്ടായ്മയുടെയും യുവ കൂട്ടായ്മയുടെയും നേതൃത്വത്തിൽ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്കായി വി. ഉദയൻ മാസ്റ്റർക്ക് കൈമാറി. പി. സിബിൻ അധ്യക്ഷത വഹിച്ചു. പി.പി. ദിലീപൻ, സി.സി. നിഷാനന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.