കൂത്തുപറമ്പ്: നിർമലഗിരി കോളജ് യൂനിയൻ നേതൃത്വം കെ.എസ്.യു തിരിച്ചുപിടിച്ചു. ചെയർമാൻ, വൈസ് ചെയർമാൻ ഉൾപ്പെടെ എട്ട് മേജർ സീറ്റുകൾ നേടിയാണ് കെ.എസ്.യു യൂനിയൻ സ്വന്തമാക്കിയത്. കെ.എസ്.യു കുത്തകയായിരുന്ന നിർമലഗിരി കോളജ് യൂനിയൻ കഴിഞ്ഞതവണ എസ്.എഫ്.ഐ പിടിച്ചെടുത്തിരുന്നു. ഇത്തവണ വാശിയേറിയ മത്സരത്തിലൂടെയാണ് കെ.എസ്.യു യൂനിയൻ ഭരണം നേടിയത്. അതേസമയം, മാഗസിൻ എഡിറ്റർ സ്ഥാനം എസ്.എഫ്.ഐ വിജയിച്ചു. കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് കാമ്പസിനകത്ത് പ്രകടനം നടത്തിയത് നേരിയ സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.