മാഹി: ദേശീയ ശുചിത്വമിഷൻ സ്കൂളുകൾക്കായി നൽകുന്ന ജില്ലതല സ്വച്ഛവിദ്യാലയ പുരസ്കാരത്തിന് മാഹി മേഖലയിലെ രണ്ട് സ്കൂളുകൾ അർഹമായി. പള്ളൂർ കസ്തൂർബഗാന്ധി ഗവ. ഹൈസ്കൂളും മിഡിൽ സ്കൂൾ വിഭാഗത്തിൽ ഗവ. മിഡിൽ സ്കൂൾ അവറോത്തുമാണ് പുരസ്കാരം നേടിയത്. മാഹി ഗവ. ഹൗസിൽ നടന്ന ചടങ്ങിൽ റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചീഫ് എജുക്കേഷനൽ ഓഫിസർ പി. ഉത്തമരാജ്, എസ്.എസ്.എ എ.ഡി.പി സി.ജി. മുകുന്ദൻ എന്നിവർ സംബന്ധിച്ചു. പുരസ്കാരം നേടിയ സ്കൂളുകളുടെ പ്രധാനാധ്യാപകരായ ലിസി െഫർണാണ്ടസ്, കെ.പി. ഹരീന്ദ്രൻ എന്നിവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. മറ്റു വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ശ്രീകൃഷ്ണ ജയന്തി ആഘോഷം മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി ഞായറാഴ്ച രാവിലെ 8.30 മുതൽ 6.30 വരെ അഖണ്ഡനാമജപം, 6.35ന് ചെണ്ടമേളം, 6.50ന് സംഗീതാരാധാന, രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ, 10ന് ഭജന, 12ന് അവതാര പൂജ എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.