ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം -ഡി.എം.ഒ

കണ്ണൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനത്തിലും ശുചീകരണപ്രവർത്തനത്തിലും ഏർപ്പെടുന്നവർ നിർബന്ധമായും തലേദിവസംതന്നെ എലിപ്പനി രോഗപ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇത് ആഴ്ചയിൽ 200 മി.ഗ്രാം എന്നനിലയിൽ ആറ് ആഴ്ചവരെ തുടരാവുന്നതാണ്. പനിയുണ്ടാവുകയാണെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം മാത്രേമ ഗുളിക കഴിക്കാവൂ. ഒരു കാരണവശാലും സ്വയംചികിത്സ നടത്തരുതെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. മറ്റു ജില്ലകളിൽ ശുചീകരണത്തിനായി പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.