അതിജീവനത്തിന്​ ഒറ്റക്കെട്ടായി; ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവനകൾ തുടരുന്നു

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽനിന്നുള്ള സംഭാവനകൾ തുടരുന്നു. ജില്ലയിലെ മുഴുവൻ ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാരും ചേർന്ന് സമാഹരിച്ച 1,35,000 രൂപ വെള്ളിയാഴ്ച നൽകി. അസി. ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ, കൺവീനർമാരായ വി.വി. സവിത, ടി.എസ്. ഷൈലശ്രീ, പി. വാസന്തി, എ. അനിഷ, കെ. സുലോചന, ജി. കല എന്നിവരാണ് കലക്ടറേറ്റിലെത്തി എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന് തുക കൈമാറിയത്. ഷാർജ മാട്ടൂൽ കൂട്ടായ്മ (രണ്ടു ലക്ഷം രൂപ), സ​െൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ 1996 എസ്.എസ്.എൽ.സി ബാച്ച് (1,30,000 രൂപ), മാലോട്ട് കൂട്ടായ്മ (1,00,333 രൂപ), സ്റ്റേറ്റ് അമ്യൂസ്മ​െൻറ് പാർക്ക് എംപ്ലോയീസ് യൂനിയൻ പറശ്ശിനിക്കടവ് (ലക്ഷം രൂപ), കണ്ണൂർ േപ്രാവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ (ലക്ഷം രൂപ), കണ്ണൂർ ൈപ്രമറി അഗ്രികൾച്ചറൽ റൂറൽ ബാങ്ക് (ലക്ഷം രൂപ), സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ അധ്യാപകനായ കെ.ജെ. ജോൺസൺ മാസ്റ്റർ (ലക്ഷം രൂപ) എന്നിവർ കലക്ടറേറ്റിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പണമായി ലഭിച്ച 6,19,010 രൂപയും ചെക്കായി ലഭിച്ച 3,93,983 രൂപയും ഉൾപ്പെടെ 10,12,993 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി വെള്ളിയാഴ്ച കലക്ടറേറ്റിൽ ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.