ഫ്ലക്​സ്​ ബോർഡുകൾ തിരിച്ചുവരുന്നത് തടയാൻ ജാഗ്രത വേണം

കണ്ണൂർ: ജില്ലയിൽ ഫ്ലക്സ് ബോർഡുകളുടെ ഉപയോഗം തിരിച്ചുവരുന്നത് തടയാൻ ജാഗ്രതപാലിക്കണമെന്ന് ജില്ല ആസൂത്രണസമിതി യോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സർവിസ് സംഘനകൾ ഉൾപ്പെടെയുള്ളവരും ഫ്ലക്സ് പൂർണമായും ഒഴിവാക്കാൻ നേരെത്തതന്നെ തീരുമാനിച്ചതാണ്. എന്നാൽ, ഒരുവിഭാഗം അത് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അത് ഒരു കാരണവശാലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.