കണ്ണൂർ: നോ പാർക്കിങ് ബോർഡുകളെ നോക്കുകുത്തികളാക്കിയുള്ള അനധികൃത വാഹന പാർക്കിങ്ങിനെതിരെ ശക്തമായ നടപടികളുമ ായി ട്രാഫിക് പൊലീസ്. നഗരത്തിലെ പ്രധാന റോഡരികുകളിലും ഫൂട്പാത്തിലും വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനടക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് കർശന നടപടികളുമായി പൊലീസ് രംഗത്തെത്തിയത്. വെള്ളിയാഴ്ച റെയിൽേവ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ റോഡരികിൽ നിർത്തിയിട്ട അഞ്ചു കാറുൾെപ്പടെയുള്ള വാഹനങ്ങൾ പൊലീസ് ക്രെയിൻ ഉപയോഗിച്ച് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. ഉടമകൾ എത്തിയശേഷം പിഴ ഇൗടാക്കി മാത്രേമ വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂവെന്ന് ട്രാഫിക് എസ്.െഎ കെ.വി. ഉമേഷ് അറിയിച്ചു. നേരത്തെ ഇത്തരത്തിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ പൊലീസ് പിഴ നോട്ടീസ് പതിക്കാറുണ്ടെങ്കിലും പലരും ഇത് വകവെക്കാറില്ലായിരുന്നു. ഇത്തരം വാഹനങ്ങളെ റിക്കവറി വാൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റിയാൽ മാത്രേമ അനധികൃത പാർക്കിങ് ഒഴിവാക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം കാൽടെക്സിലെ വ്യാപാരസ്ഥാപനത്തിെൻറ മുന്നിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങളും പൊലീസ് റിക്കവറി വാൻ ഉപയോഗിച്ച് നീക്കംചെയ്തിരുന്നു. അനധികൃത വാഹനപാർക്കിങ്ങിനെതിരെ ജില്ല കലക്ടർക്കും പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്ന് കലക്ടറും ട്രാഫിക് പൊലീസിനോട് കർശനനടപടികളുമായി മുന്നോട്ടുപോകണമെന്ന നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.