മകളുടെ വിവാഹത്തിന് കരുതിയ രണ്ടുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

കണ്ണൂർ: മകളുടെ വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടിയ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി കയ്യൂർ ജി.വി.എച്ച്.എസ്.എസിലെ അധ്യാപിക എ.സി. അജിതകുമാരി. മകൾ സ്വാതിയുടെയും തൃശൂർ പൂങ്കുന്നം സ്വദേശി ഗസൽ രവിയുടെയും വിവാഹം സദ്യ ഉൾപ്പെടെ ഒഴിവാക്കി ലളിതമായി നടത്തിയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ബുധനാഴ്ച വിവാഹത്തിനുശേഷം വധൂവരന്മാരാണ് ചെക്ക് കൈമാറിയത്. സംസ്ഥാനം ഇത്രയും വലിയ പ്രളയക്കെടുതി നേരിടുകയും ലക്ഷക്കണക്കിന് ആളുകൾ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും ചെയ്യുമ്പോൾ ഇതാണ് ചെയ്യേണ്ടത് എന്ന ബോധ്യത്തി​െൻറ അടിസ്ഥാനത്തിലാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് അജിതകുമാരി ടീച്ചർ പറയുന്നു. പണം നൽകുന്നതിന് ടീച്ചറുടെ ഭർത്താവ് ടി.പി. രവിയുടെയും പൂർണ പിന്തുണയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.