സർവകലാശാല ജീവനക്കാരുടെ നിരാഹാരസമരം 25ാം ദിവസത്തിലേക്ക്​

കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഒാർഗനൈസേഷ​െൻറ നേതൃത്വത്തിൽ സർവകലാശാല ജീവനക്കാർ നടത്തിവരുന്ന നിരാഹാര സമരം 24 ദിവസം പിന്നിട്ടു. സർവകലാശാല ജീവനക്കാർക്കെതിരെയുള്ള രാഷ്ട്രീയപകപോക്കലിൽ പ്രതിഷേധിച്ചാണ് റിലേ നിരാഹാര സമരമാരംഭിച്ചത്. 24 ദിവസം പിന്നിട്ടിട്ടും ജീവനക്കാരുമായി ചർച്ച നടത്താൻ തയാറാവാത്ത വൈസ് ചാൻസലറുടെ നടപടിയിൽ ജീവനക്കാർ പ്രതിഷേധിച്ചു. സെക്ഷൻ ഒാഫിസർമാരായ സ്മിത ഭാസ്കരൻ, ഡിസീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.