നേത്ര​രോഗ വിദഗ്​ധരുടെ സംസ്ഥാനസമ്മേളനം നാളെ

കണ്ണൂർ: നേത്രരോഗ വിദഗ്ധരുടെ സമ്മേളനവും ചികിത്സാസംബന്ധിയായ സിമ്പോസിയവും ഞായറാഴ്ച കണ്ണൂർ റോയൽ ഒമാർസിൽ നടക്കും. രാവിലെ 9.30ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ നൂറ്റമ്പതോളം നേത്രരോഗ വിദഗ്ധർ പങ്കെടുക്കും. ഡോക്ടർമാരെ കൂടാതെ ഓപറേഷൻ തിയറ്റർ നഴ്സുമാരും ടെക്നീഷ്യന്മാരും പങ്കെടുക്കും. ഗ്ലോക്കോമ, റെറ്റിന, കുട്ടികളിലെ നേത്രരോഗം, തിമിര ശസ്ത്രക്രിയ, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ വിദഗ്ധർ വിഡിയോ മുഖേന പ്രബന്ധം അവതരിപ്പിക്കും. കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ, െഎ.എം.എ തലശ്ശേരി, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ്, ഒഫ്താൽമിക് സൊസൈറ്റി ഓഫ് കണ്ണൂർ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. ഓർഗനൈസിങ് സെക്രട്ടറി ഡോ. വനജരാഘവൻ, കോംട്രസ്റ്റ് ജനറൽ മാനേജർ എം.ആർ. രവീന്ദ്രൻ, മാനേജർ സി.കെ. രൺദീപ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.