എടക്കാട് വീടിനുനേരെ സാമൂഹികവിരുദ്ധ ആക്രമണം

എടക്കാട്: എടക്കാട് ബസാറിന് സമീപം വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് പരേതനായ രവീന്ദ്രന്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം നടന്നത്. കല്ലേറി​െൻറ ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് ഓണ്‍ ചെയ്തപ്പോൾ ആക്രമികൾ ചാക്കില്‍ നിറച്ച കല്ല് ഉപേക്ഷിച്ച് ഓടി. വീടി​െൻറ മുന്‍ ഡോറില്‍ ഇടിച്ചതിനെ തുടർന്ന് ലോക്ക് തകര്‍ന്നു. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. എടക്കാടും പരിസരത്തും കഞ്ചാവ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടിവരുകയാണ്. പൊലീസ് ജാഗ്രത കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.