മാട്ടൂലിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രവർത്തനം തുടങ്ങി

പഴയങ്ങാടി: മാട്ടൂൽ സൗത്ത് ഗ്രാമീണ വായനശാല കെട്ടിടത്തിൽ ക്ഷീരോൽപാദക സഹകരണ സംഘം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത ഉദ്ഘാടനം ചെയ്തു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പാൽ സംഭരണോദ്ഘാടനം ജെയിൻ ജോർജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സൈനബ, പഞ്ചായത്തംഗങ്ങളായ എ. അസ്മ, വി.വി. ഷിബി, കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻറ് കെ.വി. സത്യപാലൻ, ക്ഷീര വികസന ഓഫിസർ പി.വി. ബീന, മിൽമ കണ്ണൂർ യൂനിറ്റ് മേധാവി ബിജു സ്കറിയ, ഡോ. സരിഗ എന്നിവർ സംസാരിച്ചു. ചീഫ് പ്രമോട്ടർ കെ. ഭാർഗവൻ സ്വാഗതവും ടി.ജി. ജോൺ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.