പ്രളയ മേഖലകളിൽ സഹായവുമായി വിദ്യാർഥികൾ

തളിപ്പറമ്പ്: തളിപ്പറമ്പ് സർ സയ്യിദ് കോളജ് നാഷനൽ സർവിസ് സ്കീം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ഫണ്ട് ശേഖരണം തളിപ്പറമ്പ് സി.ഐ കെ.ജെ. വിനോയ് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ പനമരത്തെ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവരുടെ വീടുകളും പരിസരവും പ്രവർത്തകർ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. ബിനുമോൾ പി. കുര്യാക്കോസ്, ഡോ. വി.ടി.വി. മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപകരും നാൽപതോളം വളൻറിയർമാരുമാണ് ഓണാവധിക്കാലം വയനാട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.