തളിപ്പറമ്പ്: തളിപ്പറമ്പ് പ്രസ്ഫോറം നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പ്രസ്ഫോറം ഹാളിൽ നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം നിർവഹിച്ചു. തളിപ്പറമ്പ് പ്രസ് ഫോറത്തിന് നഗരസഭ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫിസിന് പുറമെ 500 ചതുരശ്ര അടി സ്ഥലംകൂടി വ്യാഴാഴ്ച ചേർന്ന തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം അനുവദിച്ചിരുന്നു. പഴയ ഓഫിസ് ഹാളും കൂട്ടിച്ചേർത്ത് 800 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യമുള്ള കോൺഫറൻസ് ഹാളാണ് പണിയുന്നത്. തളിപ്പറമ്പിലെ സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ കൂട്ടായ്മകൾക്കുൾപ്പെടെ പരിപാടി നടത്താനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യം. പ്രസിഡൻറ് എം.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ, പ്രതിപക്ഷ നേതാവ് കെ. മുരളീധരൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സി. ഉമ്മർ, കൗൺസിലർമാരായ കെ. വത്സരാജ്, കെ. മുഹമ്മദ് ബഷീർ, മുനിസിപ്പൽ എൻജിനീയർ പി.വി. ബിജു എന്നിവർ സംസാരിച്ചു. കെ.പി. രാജീവൻ സ്വാഗതവും വിമൽ ചേടിച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.